ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കു ശക്തമായി തുടരുന്നു. 24 മണിക്കൂറിനിടെ അണക്കെട്ടിൽ 2.42 അടി ജലനിരപ്പ് ഉയർന്നു. ഇതോടെ ജലനിരപ്പ് 2360.84 അടിയായി. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയുടെ 56.1 ശതമാനം വെള്ളം നിലവിലുണ്ട്. 47,355.84 ദശലക്ഷം ഘനയടി ജലം സംഭരിച്ചുകഴിഞ്ഞു. പദ്ധതിപ്രദേശത്ത് 67.6 മില്ലിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 44.56 അടി വെള്ളം ഇപ്പോൾ കൂടുതലുണ്ട്. ഇന്നലെ 1.714 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.