തിരുവനന്തപുരം: കാൽമുട്ട് ശസ്ത്രക്രിയക്കു കൈക്കൂലി വാങ്ങവേ പിടിയിലായ സർക്കാർ ഡോക്ടറുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്നു വിധി പറയും. അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രാജ് കുമാറിന്റെ ശസ്ത്രക്രിയ്ക്കു ഡോ. സജീവ് ജസ്റ്റിസ് കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. തിരുവനതപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.