മൂവാറ്റുപുഴ: പീപ്പിൾസ് മീഡിയേഷൻ സൊസൈറ്റിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം ടൗണ്‍ ഹാളിൽ നടക്കും. കേസുകൾ കോടതിക്കു പുറത്ത് ഒത്തുതീർപ്പിലൂടെ പരിഹരിക്കുന്നതിനു സംസ്ഥാനത്ത് രൂപംകൊണ്ട ചാരിറ്റബിൾ സൊസൈറ്റിയാണ് പീപ്പിൾ മീഡിയേഷൻ സൊസൈറ്റി. എല്ലാ നിയോജക മണ്ഡലങ്ങളിലും സൊസൈറ്റിയുടെ സെന്റർ ആരംഭിക്കും. മൂവാറ്റുപുഴ സെന്ററിന്റെ ഉദ്ഘാടനം 17ന് രാവിലെ 10ന് ഓലിമല ബിൽഡിംഗിൽ നടക്കും.
സുപ്രീംകോടതി നിർദേശത്തെത്തുടർന്നു രൂപംകൊണ്ടതും ഇന്റർ നാഷണൽ മീഡിയേഷൻ കൗണ്‍സിലിന്റെ അംഗീകാരമുള്ളതുമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർബിട്രേഷൻ ആന്‍ഡ് മീഡിയേഷൻ ഓർഗനൈസേഷന്റെ (ഐഐഎഎം) ചുവടു പിടിച്ചാണു സൊസൈറ്റി പ്രവർത്തിക്കുകയെന്നു കോ-ഓർഡിനേറ്റർ എസ്. സനിജ്കുമാർ, ബേബി സുരേഷ്, കെ.എസ്. സന്തോഷ്, കെ. മനോഹരൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഗവർണർമാർ, ജഡ്ജിമാർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ തുടങ്ങിയവർ ഐഐഎഎമ്മിൽ ഉപദേശകസമിതിയംഗങ്ങളാണ്.