ചിങ്ങവനം: വയോധികനെ വീടിനുള്ളിൽ തലയ്ക്കു വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ചിങ്ങവനം ചാന്നാനിക്കാട് ദുർഗ ക്ഷേത്രത്തിനു സമീപം ഇടയാടിക്കരോട്ട് ശിവരാമനാചാരി (80) യെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്പതിനു വീട്ടിലെ അടുക്കളയിലാണു ശിവരാമന്റെ മൃതദേഹം കണ്ടെത്തിയത്.
രോഗിയായ മകളും ഭാര്യയുമാണു ഈ വീട്ടിൽ ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ടു ശിവരാമന്റെ മകൻ രാജേഷിനെ (ദാസ്- 51) ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിലെ അടുക്കളയിൽ ഇരിക്കുകയായിരുന്ന ശിവരാമനെ പിന്നിലുടെ എത്തിയയാൾ കോടാലി ഉപയോഗിച്ചു വെട്ടുകയായിരുന്നുവെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വെട്ടേറ്റ ശിവരാമന്റെ തലയുടെ പിൻഭാഗം പിളർന്ന നിലയിലാണ്. വീടിനുള്ളിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണു സംഭവം പോലീസിൽ അറിയിച്ചത്.
രാജേഷും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബവും ശിവരാമന്റെ വീടിനു സമീപത്തായി മറ്റൊരു വീട്ടിലാണു താമസിക്കുന്നത്. രാജേഷ് കഞ്ചാവിനടിമയാണെന്നു പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്നു ചിങ്ങവനം എസ്ഐ അനൂപ് സി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.