കോഴിക്കോട്: വയനാട് ചുരത്തിൽ മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് വലിയ വാഹനങ്ങൾക്ക് ഇന്നു രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ യു.വി. ജോസ് അറിയിച്ചു. കെഎസ്ആർടിസി ഉൾപ്പെടെ പ്രതിദിന റൂട്ട് പെർമിറ്റുള്ള ബസുകൾക്ക് സർവീസ് നടത്താം. സ്കാനിയ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയ വലിയ യാത്രാവാഹനങ്ങൾക്ക് ഇതുവഴിയുള്ള ഗതാഗതം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി കളക്ടർ അറിയിച്ചു.