മൂലമറ്റം: ഇലപ്പള്ളിക്കു സമീപം ഉരുൾപൊട്ടി. മൂലമറ്റം- വാഗമണ്‍ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ഉരുൾ പൊട്ടലിനെത്തുടർന്ന് ഇലപ്പള്ളി മേത്താനം എസ്റ്റേറ്റ് റോഡ് ഒലിച്ചുപോയി. മൂന്നേക്കറോളം സ്ഥലത്തെ കൃഷികൾ ഉരുൾപൊട്ടലിൽ നശിച്ചു. ഇന്നലെ പുലർച്ചെ നാലോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇലപ്പള്ളി വടക്കേടത്ത് ബെന്നി, വടക്കേടത്ത് സണ്ണി, മുട്ടം ഏരിമറ്റത്തിൽ സാബു അബ്രാഹം എന്നിവരുടെ പുരയിടത്തിലൂടെയാണ് ഉരുൾപൊട്ടിമലവെള്ളപ്പാച്ചിലുണ്ടായത്. റബർ, കുരുമുളക്, കൊക്കോ, വാഴ, പൈനാപ്പിൾ തുടങ്ങിയ കൃഷി ദേഹണ്ഡങ്ങൾ നശിച്ചു. റോഡ് പൂർണമായും തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.
പ്രദേശത്തു കനത്ത മഴ തുടരുകയാണ്. ജനങ്ങൾ കടുത്ത ആശങ്കയിലാണ്.