കോടമഞ്ഞിന്റെ നെറുകയിൽ അപ്പോൾ മാത്രം ഉദിച്ച സൂര്യന്റെ ഇത്തിരിവെട്ടം വീണ് വജ്രമാകുന്ന നീലഗിരി കുന്നിലേക്ക് പ്രണയിനിക്കൊപ്പം. റാക്ക് റെയിൽ പാളങ്ങളിലൂടെ കുണുങ്ങി നീങ്ങുന്ന തീവണ്ടിയിൽ പ്രണയത്താൽ പൊള്ളുന്ന അവർ മാത്രം.
ലോകത്തിലെ മുഴുവൻ സൗന്ദര്യവും ജനാലയ്ക്കിരുപുറവുമായി ഓടിമറയുമ്പോൾ തീവണ്ടി, അതെ അവർ മാത്രമുള്ള തീവണ്ടി ചുരംതാണ്ടി മലയുടെ അണിവയർ മടക്കുകൾ താണ്ടി നീലഗിരി കുന്നിലേക്ക് കുലുങ്ങിത്തുള്ളി അടുക്കും. ഇതൊരു സ്വപ്ന യാത്രയാണെന്ന് ധരിച്ചെങ്കിൽ, കട്ട റൊമാന്റിക് സ്വപ്നമെന്ന് ധരിച്ചെങ്കിൽ തെറ്റിയെന്നൊരു സത്യവാങ്മൂലം നൽകാനുണ്ട്.
നമ്മുടെ ഗ്രഹാം വില്യം ലിൻ സായിപ്പും (30) സിൽവിയ പ്ലാസിക് (27) മദാമയും മധുവിധു ആഘോഷിക്കാൻ നീലഗിരി കുന്നിലേക്ക് യാത്രപോകുകയാണ്. അതും അവർ മാത്രമായുള്ള ട്രെയിൻ യാത്ര. ഇതിനായി ഈ ബ്രിട്ടീഷ് ദമ്പതികൾ ട്രെയിൻ ചാർട്ട് ചെയ്തിരിക്കുകയാണ്. സതേൺ റെയിൽവെയുടെ തീവണ്ടി മൂന്നു ലക്ഷം രൂപയ്ക്കാണ് ദമ്പതികൾ ചാർട്ട് ചെയ്തിരിക്കുന്നത്. നീലഗിരി കുന്ന് ലക്ഷ്യമാക്കി മേട്ടുപ്പാളയത്തിൽനിന്നും ഉദഗമണ്ഡലത്തിലേക്കാണ് യാത്ര. വെള്ളിയാഴ്ച മേട്ടുപ്പാളയത്ത് എത്തുന്ന സ്പെഷൽ ദമ്പതികളെ മേട്ടുപ്പാളയത്ത് സ്റ്റേഷൻ മാസ്റ്റർ സ്വീകരിക്കും. രാവിലെ 9.10 ന് യാത്ര തിരിക്കുന്ന ദമ്പതികൾ ഉദഗമണ്ഡലത്തിൽ ഉച്ചയ്ക്ക് 2.40 ന് എത്തിച്ചേരും.
മേട്ടുപ്പാളയം, ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മലയോരതീവണ്ടിപ്പാത. ഇത് നീലഗിരി മലനിരകളിലൂടെ നിർമിച്ചിരിക്കുന്ന തീവണ്ടിപ്പാതയാണ്. റാക്ക് റെയിൽവേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപാതയാണ് ഇത്.
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പൈതൃക തീവണ്ടി എന്നും അറിയപ്പെടുന്നു. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ഈ വിനോദസഞ്ചാര തീവണ്ടി സഞ്ചരിക്കുന്നത്.