കനത്ത മഴയെത്തുടർന്ന് ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിലെ സ്കൂളുകൾക്കും പ്രഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. പകരം മറ്റൊരു ശനിയാഴ്ച പ്രവൃ ത്തി ദിവസം ആയിരിക്കുമെന്നും കളക്ടർ അറിയിച്ചു. കൊച്ചിൻ സർവകലാശാലയ്ക്കും അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അധ്യാപകരും വിദ്യാർഥികളും ഇതിനു പകരമായി മൂന്നാം ശനിയാഴ്ചത്തെ ക്ലാസിൽ പങ്കെടുക്കണം.
പാലക്കാട് ജില്ലയിലെ അങ്കണവാടി മുതൽ ഹയർസെക്കൻഡറി സ്കൂളുകൾക്കു വരെ കളക്ടർ അവധി നൽകി. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കും.വയനാട്ടിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്നു അവധി പ്രഖ്യാപിച്ചു.