മൂവാറ്റുപുഴ: നവമാധ്യമങ്ങൾ ഇന്നു വിവരശേഖരണത്തിന്റെ അനന്തസാധ്യതകൾ തുറന്നു തരുന്നവയാണെന്നും ആധുനിക സാങ്കേതികവിദ്യയെ യുവജനങ്ങൾ സാമൂഹിക പുരോഗതിയുടെ ഉപകരണമാക്കണമെന്നും എൽദോ ഏബ്രഹാം എംഎൽഎ. കെസിവൈഎം സംസ്ഥാനതല യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോതമംഗലം രൂപത കെസിവൈഎമ്മിന്റെ ആതിഥേയത്വത്തിൽ മൂവാറ്റുപുഴ നിർമലമാതാ പള്ളിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ അധ്യക്ഷത വഹിച്ചു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചീരിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടർ റവ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, വൈസ് പ്രസിഡന്റ് ആരതി റോബർട്ട്, ട്രഷറർ ടോം ചക്കാലക്കുന്നേൽ, മിജാർക്ക് കോ-ഓർഡിനേറ്റർ സിറിയക് ചാഴികാടൻ, കോതമംഗലം രൂപത ഡയറക്ടർ റവ. ഫാ. സിറിയക് ഞാളൂർ, കോതമംഗലം രൂപത പ്രസിഡന്റ് സിറിൾ അത്തിക്കൽ, ഇടവക വികാരി റവ. ഫാ. ജോസ് വേങ്ങൂരാൻ എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ നിർമല സദനിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമാണ് യുവജനദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വിവിധ രൂപതകളിൽനിന്നു പ്രതിനിധികൾ പങ്കെടുത്തു.
സംസ്ഥാന ഭാരവാഹികളായ ജോമോൾ ജോസ്, ലിജിൻ ശ്രാമ്പിക്കൽ, പി. കിഷോർ, കോതമംഗലം രൂപത ഭാരവാഹികളായ ജിബിൻ ജോർജ്, ജോസ്ന ജോസ്, യൂണിറ്റ് സെക്രട്ടറി അഖിൽ എന്നിവർ നേതൃത്വം നൽകി.