കനത്ത മഴയും പ്രളയവും പിൻവാങ്ങിയപ്പോൾ ചെറുതോടുകൾ മുതൽ വലിയ ആറുകൾ വരെയുള്ളവയുടെ തീരങ്ങളിൽ ചൂണ്ടക്കാരുടെ തിരക്കായി. ഒപ്പം കാഴ്ചക്കാരും. അങ്കമാലിക്കടത്തുള്ള പവിഴപ്പൊങ്ങ് എന്ന ചെറുഗ്രാമത്തിലെ തോട്ടിൽ കഴിഞ്ഞ 23ന് മീൻപിടിക്കാനെത്തിയവരിൽനിന്ന് ശ്രദ്ധിക്കപ്പെട്ടത് ഒന്പതാം ക്ലാസുകാരനായ അലൻ, നാലാംക്ലാസുകാരനായ ജോൺ എന്നീ കുട്ടികളുടെ വ്യത്യസ്തമായ ചൂണ്ടയായിരുന്നു.
ചൂണ്ടപ്പനയുടെ കൈയിൽ പ്ലാസ്റ്റിക് ബോട്ടിൽ മുറിച്ചുഘടിപ്പിച്ച് അതിനുള്ളിൽ ഇരുന്പ് കമ്പി കയറ്റി നൂൽ ചുറ്റി റീൽ ഉണ്ടാക്കിയായിരുന്നു ആശാന്മാരുടെ മീൻപിടിത്തം. വിദേശ ഇനം മെഷീൻ ചൂണ്ടകൾപോലെതന്നെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഇവരുടെ ചൂണ്ടയിൽ ധാരാളം മത്സ്യങ്ങളും കുരുങ്ങിയിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മീൻപിടിത്തത്തിൽ കമ്പമുള്ള ബിഎസ്സി ആനിമേഷൻ അധ്യാപകനായ എ.എസ്. സുമിൻ ബാബു കുട്ടികളുടെ ചൂണ്ട പരിശോധിച്ചു. നല്ലൊരു എൻജിനിയറിംഗ് വൈഭവം അവരുടെ ചൂണ്ടയിൽ കണ്ടതോടെ കുട്ടികളുടെയും ചൂണ്ടയുടെയും ചിത്രങ്ങൾ ഫിഷിംഗ് കേരള എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ സുമിൻ പങ്കുവയ്ച്ചു. ഇതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള അഭിനന്ദനങ്ങൾ കുട്ടികളെത്തേടിയെത്തി.
ഗൾഫ് മലയാളിയായ കോട്ടയം സ്വദേശി സുബിൻ തോമസ് അവർക്കൊരു ചൂണ്ട വാങ്ങി നല്കാൻ സന്നദ്ധത അറിയിച്ചു. സുബിന്റെ നിർദേശപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച ആലനും ജോണിനുംകൂടി ഒരു ആധുനിക ചൂണ്ട സുമിൻ വാങ്ങി നല്കുകയും ചെയ്തു. ഇനിയും ഇത്തരത്തിലുള്ള കണ്ടുപിടിത്തങ്ങൾ നടത്തണമെന്ന നിർദേശവും ഫിഷിംഗ് കേരള ഇരുവർക്കും നല്കിയിട്ടുണ്ട്.
ഐബിൻ കാണ്ടാവനം