സക്കരിയ സംവിധാനം ചെയ്യുന്ന ഒരു ഹലാൽ ലൗ സ്റ്റോറിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഇന്ദ്രജിത്ത് സുകുമാരൻ, ഗ്രേസ് ആന്റണി, ജോജു ജോർജ്, ഷറഫുദ്ദീൻ, സൗബിൻ ഷഹീർ, പാർവതി എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
മുഹ്സിൻ പരാരി, സക്കരിയ എന്നിവരാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. പപ്പായ ഫിലിംസിന്റെ ബാനറിൽ ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവരാണ് സിനിമ നിർമിക്കുന്നത്.