കുറവിലങ്ങാട്: പെട്രോള്‍ പമ്പിലേക്ക് തിരിയുന്നതിന് റോഡില്‍ നിര്‍ത്തിയ സ്കൂട്ടറില്‍ കാറിടിച്ചു സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. കുമരകം കുറിച്ചിക്കരി അജീഷിന്റെ ഭാര്യ രജനിയാണ് (32) ഇന്നലെ രാവിലെ എംസി റോഡില്‍ കാളികാവിലുണ്ടായ അപകടത്തില്‍ മരിച്ചത്.
കാളികാവ് ക്ഷേത്രത്തിനു സമീപത്തുള്ള പെട്രോള്‍ പമ്പിനു മുന്നിലായിരുന്നു അപകടം. പട്ടിത്താനം പുതുപറമ്പില്‍ കുടുംബാംഗമായ രജനി പട്ടിത്താനത്തെ വീട്ടില്‍നിന്ന് വെമ്പള്ളി ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മടങ്ങുംവഴി പെട്രോള്‍ അടിക്കുന്നതിനായി പമ്പിലേക്ക് തിരിയുന്നതിന് ഇന്‍ഡിക്കേറ്റര്‍ ഇട്ട് സിഗ്നല്‍ നല്കി കാത്തുനില്ക്കുമ്പോള് പിന്നിലൂടെ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു.
വാഹനത്തോടൊപ്പം റോഡിലേക്ക് തെറിച്ചുവീണ രജനിയെ ഉടന്‍ നാട്ടുകാര്‍ തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പത്തനംതിട്ടയില്‍നിന്നു നെടുമ്പാശേരിയിലേക്ക് പോകുകയായിരുന്നു അപകടത്തില്‍പ്പെട്ട കാർ. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന് മൂന്നിന് വയലായിലുളള സഹോദരി രശ്മിയുടെ തട്ടാര്‍കുന്നേല്‍ വീട്ടുവളപ്പിൽ. ഭര്‍ത്താവ് അജീഷ് സൗദിയിലാണ്. ഏക മകന്: അഭിദേവ്.