കോട്ടയം: എംജി സർവകലാശാലയിൽ അന്തർദേശിയ നിലവാരമുള്ള ഉന്നത അക്കാദമിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 132.75 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി ലഭിച്ചു. അഞ്ചു നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ളതും ലോകനിലവാരത്തിലുള്ളതുമായ ലബോറട്ടറി സമുച്ചയം ഇന്ത്യൻ സർവകലാശാലകളിൽത്തന്നെ പ്രഥമസംരംഭമായാണ് കരുതപ്പെടുന്നത്.
എംജിയിലെ ബയോസയൻസ്, കെമിക്കൽ സയൻസസ്, ഫിസിക്സ്, എൻവയോണ്മെന്റൽ സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ ശാസ്ത്രപഠനവകുപ്പുകൾക്ക് ഉന്നത നിലവാരമുള്ള ഗവേഷണത്തിനുപകരിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് സമുച്ചയം സ്ഥാപിക്കുന്നതിനായി സർവകലാശാലാ രജിസ്ട്രാർ സമർപ്പിച്ച പദ്ധതിയ്ക്കാണ് സർക്കാർ അംഗീകാരമായത്.
പിജി, എംഫിൽ, പോസ്റ്റ് ഡോക്ടറൽ തലങ്ങളിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും ഇതിലെ ഗവേഷണ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകും.