തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ ലഭ്യമായ 15 ശതമാനം എൻആർഐ ക്വാട്ടാ സീറ്റുകളിലെ പ്രവേശനത്തിനായി ആവശ്യപ്പെട്ടിരുന്ന രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ നിശ്ചിത സമയത്തിനകം അപ്ലോഡ് ചെയ്തിരുന്ന അപേക്ഷകരുടെ താത്കാലിക ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ഇന്നു പ്രസിദ്ധീകരിക്കും.
അപ്ലോഡ് ചെയ്ത രേഖകളിൽ പോരായ്മകൾ ഉണ്ടായിരുന്ന അപേക്ഷകർക്ക് KEAM-20158 Candidate Portal ലൂടെ അവരുടെ ഹോം പേജിൽ പ്രവേശിച്ച് മെമ്മോ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ എൻആർഐ രേഖകളിലെ അപാകതകൾ സംബന്ധിച്ച വിവരം ലഭ്യമാകും. ഇത്തരം അപേക്ഷകർക്ക് അപാകതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനു വെബ്സൈറ്റിൽ 28നു രാവിലെ 10 വരെ സൗകര്യം ലഭ്യമാകും. നിശ്ചിത സമയത്തിനകം അപാകതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാത്തവരെ എൻആർഐ കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. എൻആർഐ കാറ്റഗറി അനുവദിക്കപ്പെട്ട അപേക്ഷകർക്ക് അവരുടെ പ്രൊഫൈൽ പേജിൽ പ്രസ്തുത കാറ്റഗറി ദൃശ്യമാകും.