കുറവിലങ്ങാട്: കളഞ്ഞുകിട്ടിയ അരി പരിശോധിക്കാൻ സിവിൽ സപ്ലൈസിനോട് പോലീസ്. പോലീസ് കോടതിയിലെത്തിച്ച ഒരു ചാക്ക് അരി റേഷൻ കടയിലേതാണോ എന്നറിയാനാണ് പോലീസ് സിവിൽ സപ്ലൈസിന്റെ സഹായം തേടിയത്. ക്ലാരറ്റ് ഭവൻ റോഡിൽനിന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് റേഷൻ കടയിലേതെന്നു സംശയിക്കുന്ന ഒരു ചാക്ക് അരി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് ചാക്കിലെ ഏഴുത്തുകൾ പരിശോധിച്ച് വിവരം പോലീസിൽ അറിയിച്ചത്.
റേഷൻ അരിയാണെന്നു തെളിഞ്ഞാൽ റേഷൻ കടയുടമയുടെ കരിഞ്ചന്ത വെളിച്ചത്താകും. ഇതു സംബന്ധിച്ച് പാലാ സിവിൽ സപ്ലൈസിനു പോലീസ് ഇന്ന് കത്ത് നൽകും.
റേഷൻ അരിയാണെന്നു തെളിഞ്ഞാൽ റേഷൻ കടയുടമയുടെ കരിഞ്ചന്ത വെളിച്ചത്താകും. ഇതു സംബന്ധിച്ച് പാലാ സിവിൽ സപ്ലൈസിനു പോലീസ് ഇന്ന് കത്ത് നൽകും.