കോട്ടയം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഓട്ടോ-ടാക്സി തൊഴിലാളികൾ ജൂലൈ നാലു മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാലത്തേക്കു പണിമുടക്കും. ഓട്ടോ, ടാക്സി നിരക്ക് പുനർനിർണയം ചെയ്യുക, ലീഗൽ മെട്രോളജിയുടെ കൊള്ള അവസാനിപ്പിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കുക, ഫിറ്റ്നസ് ടെസ്റ്റ് വഴിയുള്ള അധിക വർധന പിൻവലിക്കുക, കള്ള ടാക്സികളും അനധികൃത ഓട്ടോറിക്ഷകളും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്.
സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ കണ്വൻഷൻ സംസ്ഥാന പ്രസിഡന്റ് കെ. എസ്.സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ഐൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. എ.വി. റസൽ, എം. ജി. ശേഖരൻ എന്നിവർ പ്രസംഗിച്ചു.