തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ ഒരു ജെജെ (ജുവനൈൽ ജസ്റ്റീസ്) മോണിട്ടറിംഗ് സെൽ രൂപീകരിക്കാൻ ഉത്തരവിട്ടതായി മന്ത്രി കെ.കെ. ശൈലജ . ഒരു സീനിയർ ടെക്നിക്കൽ ഓഫീസറെയും ഒരു കെയർടേക്കറെയും കരാറടിസ്ഥാനത്തിൽ നിയമിക്കും. കുട്ടികൾക്കു നേരേയുള്ള അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെയാണിത്.
നിയമം നടപ്പാക്കാനും നിരീക്ഷിക്കാനും ചുമതല സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനാണ്. ജെജെ ആക്റ്റിന്റെ കീഴിൽ ഉണ്ടാക്കിയിട്ടുളള സ്ഥാപനങ്ങളുടെ അവലോകനവും ബാലാവകാശങ്ങളും ലിംഗാവബോധം സംബന്ധിച്ച അറിവും ആശയവിനിമയവും സാധ്യമാകുന്ന സാമഗ്രികൾ വികസിപ്പിക്കുക, കുട്ടികളുടെ അവകാശങ്ങളും ഉപയോഗപ്രദമായ മറ്റു വിവരങ്ങളും അടങ്ങിയവ പ്രാദേശികഭാഷയിൽ വികസിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനാണ് സെൽ.