കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ എഴുതിയ ‘ഒരു നല്ല അപ്പന്റെ ചാവരുളി’ന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സിഎംഐ, സിഎംസി സമർപ്പിത സമൂഹങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ചാവരുൾ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
ഒരു നല്ല അപ്പന്റെ ചാവരുളിലെ കുടുംബ ചട്ടങ്ങളെയും മക്കളെ വളർത്തലിനെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം ചിത്രങ്ങൾ. ഇംഗ്ലീഷിലോ മലയാളത്തിലോ സിഡി, ഡിവിഡി ഫോർമാറ്റിൽ ഇംഗ്ലീഷ് സബ് ടൈറ്റിലോടെയാവണം ചിത്രം തയാറാക്കാൻ.15 മിനിറ്റിൽ കൂടരുത്.
മികച്ച സിനിമയ്ക്ക് അൻപതിനായിരം രൂപയും മികച്ച സംവിധായകന് 30,000 രൂപയും മികച്ച ആദ്യ പത്ത് സിനിമകൾക്ക് 5000 രൂപ വീതവും സമ്മാനമായി നൽകും. മികച്ച അഭിനേതാക്കൾക്കും ടെക്നീഷൻമാർക്കും പ്രത്യേക പുരസ്കാരങ്ങൾ ഉണ്ടായിരിക്കും. ചാവറ മീഡിയ ഹൗസ് പ്രൊഡക്ഷന്റെ പേരിൽ ആയിരം രൂപയ്ക്ക് എറണാകുളത്ത് മാറാവുന്ന ഡ്രാഫ്റ്റായോ, മണി ഓഡറായോ രജിസ്ട്രേഷൻ ഫീസ് നൽകണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18. കുടുതൽ വിവരങ്ങൾക്ക് ചാവറ കൾച്ചറൽ സെന്റർ, മൊണാസ്ട്രി റോഡ്, കാരിക്കാമുറി, കൊച്ചി-11 എന്ന വിലാസത്തിലോ 0484-4070250, 9947850402 എന്നീ നന്പറുകളിലോ ബന്ധപ്പെടണം.