കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാർ നായരെ നാളെ പുലർച്ചെ കൊച്ചിയിലെത്തിക്കും. എറണാകുളം സെൻട്രൽ പോലീസിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നിന്ന് ട്രെയിൻമാർഗമാണ് ഇയാളെ കൊച്ചിയിൽ എത്തിക്കുന്നത്. ഇവിടെ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ചോദ്യംചെയ്യാൻ വിട്ടുകിട്ടുന്നതിന് പോലീസ് അപേക്ഷ നൽകും.
വെള്ളിയാഴ്ച രാത്രിയാണ് കേരള പോലീസ് കൃഷ്ണകുമാറിനെയുംകൊണ്ട് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. എസ്ഐ ഉൾപ്പെടെ മൂന്നു പോലീസുകാരുടെ സംരക്ഷണയിലാണ് കൃഷ്ണകുമാറിനെ എത്തിക്കുന്നത്. അബുദാബിയിൽ എണ്ണ കന്പനിയിൽ ജീവനക്കാരനായ കൃഷ്ണകുമാർ ജൂണ്‍ അഞ്ചിനാണ് വീഡിയോയിലൂടെ മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയത്. തുടർന്ന് കന്പനി ഇയളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
അബുദാബിയിൽ നിന്ന് ന്യൂ ഡൽഹി വിമാനത്താവളത്തിലെത്തിയ കൃഷ്ണകുമാറിനെ കൊച്ചി പോലീസിന്റെ നിർദേശാനുസൃതമാണ് അറസ്റ്റു ചെയ്തത്.