കോട്ടയം: കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിക്കെതിരേ കേന്ദ്രം സ്വീകരിച്ചിരിക്കുന്ന വിവേചനപരമായ നിലപാടിൽ പ്രതിഷേധിച്ച് ഇതിനെതിരേ കേരള കോൺഗ്രസ് -ജേക്കബ് ജൂലൈ പത്തിന് ഒലവക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്തും.
റബർ ഇറക്കുമതി അടിയന്തരമായി നിർത്തിവയ്ക്കുകയും സംസ്ഥാനത്തെ കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുകയും വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. കേരളത്തിന്റെ വിഷയങ്ങൾ ചർച്ച ചെയ്യാൻ അഖിലകക്ഷി നിവേദക സംഘത്തിന് അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടിയേയും പാർട്ടി അപലപിച്ചു.
ഉന്നതാധികാര സമിതി യോഗം പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജോർജ് ജോസഫ്, ഡെയ്സി ജേക്കബ്, സി. മോഹനൻപിള്ള, ബാബു വലിയവീടൻ, കെ.ആർ. ഗിരിജൻ, വി.എസ്. മനോജ് കുമാർ, കുളക്കട രാജു എന്നിവരും ജില്ലാ പ്രസിഡന്റുമാരായ കരിമം സുന്ദരേശൻ, പി.എസ്. ജയിംസ്, കല്ലട ഫ്രാൻസിസ്, മനോജ് മേമന, മാർട്ടിൻ മാണി, ഒ.ജെ. ബിജു, ജി. കോശി, വിൽസൺ അത്തിക്കൽ, പി.എം. ഏലിയാസ് എന്നിവരും പ്രസംഗിച്ചു.