മറയൂർ: വനപരിപാലനത്തിനായി ഫോറസ്റ്റ് സ്റ്റേഷനുകൾ ഇല്ലാത്ത സംസ്ഥാനങ്ങളിലൊന്നായ ഒഡീഷയിൽനിന്നുള്ള ഉന്നത വനപാലക സംഘം മറയൂരിലെത്തി. കേരള വനംവകുപ്പിന്റെ മികച്ച സ്റ്റേഷനുകളിലൊന്നായ മറയൂർ ചന്ദന ഡിവിഷനിലെ സ്റ്റേഷനുകളാണ് ഒഡീഷ സർക്കാരിന്റെ വനപാലകസംഘം പഠനത്തിനായി തെരഞ്ഞടുത്തത്.
ഒഡീഷ ഭുവനേശ്വറിലെ ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രശാന്തിന്റെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ സംഘമാണു മറയൂരിലെത്തിയത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഫോറസ്റ്റ് സ്റ്റേഷൻ സന്പ്രദായം ഇല്ലാതെയാണ് വനസംരക്ഷണ പ്രവർത്തനം. സ്റ്റേഷൻ ഘടനയിലും പ്രവർത്തനത്തിലുമുള്ള വ്യത്യാസം വന കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാനും കേസെടുക്കുന്നതിനും മിക്കപ്പോഴും തടസമാകാറുണ്ട് . അതിനാൽ വടക്കേന്ത്യൻ വനമേഖലയിൽ വനകുറ്റ കൃത്യങ്ങൾ കൂടിവരുന്നത് കണക്കിലെടുത്താണ് കേരളത്തിലെ ഫോറസ്റ്റ് സ്റ്റേഷൻ സന്പ്രദായം പഠനവിധേയമാക്കുന്നത്.
ഒഡീഷ സംഘം മറയൂർ ഫോറസ്റ്റ് സ്റ്റേഷൻ, റെഞ്ച് ഓഫീസ്, ഡിവിഷണൽ ഓഫീസ്, ചന്ദന സംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനായുള്ള സ്നിഫർ ഡോഗ്, ട്രാക്കർ ഡോഗ് എന്നിവയെ ഉൾപ്പെടുത്തിയുള്ള ഡോഗ് സ്ക്വാഡ്, എന്നിവിടങ്ങളെല്ലാം സന്ദർശിച്ചു. ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ദീപക്ക് മിശ്ര, മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ബി. രഞ്ചിത്ത്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജോബ് എം. നേര്യംപറന്പിൽ എന്നിവർ സ്റ്റേഷന്റെയും റെയിഞ്ചിന്റെയും പ്രവർത്തനരീതി വിവരിച്ചു.