മങ്കൊന്പ്: വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ടു ഹരിതഗീതം സ്വാശ്രയസംഘത്തിനെതിരേ കൂടുതൽ പരാതിക്കാർ രംഗത്ത്. വെളിയനാട് മാരമുറ്റം ലക്ഷംവീട്ടിൽ സുകുമാരനാണ് തട്ടിപ്പിനിരയായെന്നു കാട്ടി ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയത്.
കുട്ടനാട്ടിലെ ഒരു പ്രമുഖ സമുദായ നേതാവിനെതിരേയാണു പരാതി നൽകിയിരിക്കുന്നത്. വാഹനമെടുക്കുന്നതിനു ജാമ്യം നിൽക്കുന്നതിനായി ചില രേഖകളിൽ ഒപ്പിട്ടു വാങ്ങുകയും ഇതുപയോഗിച്ചു വായ്പയെടുത്തെന്നുമാണു പരാതി. ആലപ്പുഴ ഐഒബി ബാങ്കിൽനിന്നു മുതലും പലിശയുമടക്കം 8.50 ലക്ഷം രൂപ അടയ്ക്കണമെന്നു കാട്ടി ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണു തട്ടിപ്പിനിരയായ വിരം അറിയുന്നതെന്നും പരാതിയിൽ പറയുന്നു.
പരാതിക്കാരനായ സുകുമാരനെ പ്രസിഡന്റും ആരോപണ വിധേയനായ വ്യക്തിയുടെ ബന്ധുവിനെ സെക്രട്ടറിയായും കാട്ടിയാണ് സ്വയം സഹായസംഘം ഉണ്ടാക്കിയത്.