തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റ് വഴിയും മറ്റും പ്രചരിപ്പിക്കുന്നതിനെതിരെയുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിന് നോഡൽ സൈബർസെൽ രൂപവൽക്കരിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ഇതു സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സെൽ രൂപവൽകരിച്ചത്.
സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോ എഡിജിപി സെല്ലിന്റെ നോഡൽ ഓഫീസറായിരിക്കും. എസ്സിആർബി എസ്പി (ഐസിടി), തിരുവനന്തപുരം സിറ്റി ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ എന്നിവരെ നോഡൽ ഓഫീസറെ സഹായിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിന് www.cyber police .gov.in എന്ന കേന്ദ്രീകൃത ഓണ്‍ലൈൻ പോർട്ടൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പരാതി പരിഹാരത്തിന് 155260 എന്ന ഹെൽപ്പ്ലൈൻ നന്പരും വൈകാതെ പ്രവർത്തനക്ഷമമാകും. ഐടി ആക്ടിലെ സെക്ഷൻ 79 3(ബി) അനുസരിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികളും നോഡൽ സെൽ സ്വീകരിക്കും.