തിരുവനന്തപുരം: മുൻ കോണ്ഗ്രസ് എംഎൽഎ ശോഭന ജോർജിനെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു. 1991 മുതൽ 2006 വരെ ചെങ്ങന്നൂരിൽ നിന്നുള്ള കോണ്ഗ്രസ് എംഎൽഎ ആയിരുന്ന ശോഭനാ ജോർജ് ഇക്കഴിഞ്ഞ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കാലയളവിലാണ് എൽഡിഎഫ് പാളയത്തിലെത്തിയത്.