തിരുവനന്തപുരം: ജൂലൈ- സെപ്റ്റംബറിൽ ചെന്നൈ-എറണാകുളം-ചെന്നെ, താംബരം-കൊല്ലം-താംബരം, ചെന്നെ-നാഗർകോവിൽ-ചെന്നൈ സെക്ഷനിൽ പ്രതിവാര സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ചകളിൽ പാസഞ്ചർ, മെമു ട്രയിനുകൾ ഉൾപ്പെടെ പതിനാലു ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 24, ജൂലൈ ഒന്ന്, എട്ട്, 15, 22 തീയതികളിലെ സർവീസുകളാണ് റദ്ദാക്കിയത്. കണ്ണൂർ-വളപട്ടണം സെക്ഷനിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് അഞ്ചു ദിവസങ്ങളിൽ ഒന്നേമുക്കാൽ മണിക്കൂർ വൈകിയോടും.