തിരുവനന്തപുരം: ഗവാസ്കറിനെ തന്റെ മകൾ മർദിച്ചിട്ടില്ലെന്നും ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെത്തുടർന്നാണ് ഗവാസ്കർക്ക് പരിക്കേറ്റതെന്നും എഡിജിപി സുധേഷ് കുമാർ. ഗവാസ്കറിനെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുധേഷ് കുമാർ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നൽകി. തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു.
പരാതി അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് ഡിജിപി കൈമാറി. എഡിജിപിയുടെ മകൾ മർദിച്ചെന്ന ഗവാസ്കറിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പുതിയ പരാതി.
പരാതി അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് ഡിജിപി കൈമാറി. എഡിജിപിയുടെ മകൾ മർദിച്ചെന്ന ഗവാസ്കറിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പുതിയ പരാതി.