കൊച്ചി: പോലീസ് ഡ്രൈവർ ഗവാസ്കർ ആക്രമിച്ചെന്ന എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ പരാതിയിൽ ഗവാസ്കറെ അടുത്തമാസം നാലു വരെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞു.
കേസ് റദ്ദാക്കാൻ പോലീസ് ഡ്രൈവർ ഗവാസ്കർ നൽകിയ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം കോടതി തേടി. ഗവാസ്കർ നൽകിയ പരാതിയിലെ കേസിന്റെയും എഡിജിപിയുടെ മകൾ നൽകിയ കേസിന്റെയും കേസ് ഡയറികൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.
എഡിജിപി സുധേഷ് കുമാറിന്റെ ഭാര്യയെയും മകളെയും കഴിഞ്ഞ 14നു പ്രഭാതസവാരിക്കായി കനകക്കുന്നിലേക്കു കൊണ്ടുപോയ ഗവാസ്കർക്കു മകളുടെ മർദനമേറ്റിരുന്നു. പരിക്കേറ്റ ഗവാസ്കർ ചികിത്സയിലാണ്.