കൊച്ചി: മലപ്പുറത്തെ ബാലന്നൂർ പ്ലാന്റേഷൻ ഏറ്റെടുക്കാനുള്ള സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. ഭൂമി ഏറ്റെടുക്കുന്നതു ചോദ്യം ചെയ്തു ബാലന്നൂർ പ്ലാന്റേഷൻസ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നൽകിയ ഹർജി തള്ളി.
മലപ്പുറത്തെ പന്തലൂർ ഭഗവതി ക്ഷേത്ര ദേവസ്വത്തിനു സാമൂതിരി നൽകിയ ഭൂമി പിന്നീട് 60 വർഷത്തേക്കു പാട്ടത്തിനു നൽകിയിരുന്നു. ദേവസ്വം ഭൂമി ഏറ്റെടുത്തു നൽകണമെന്നു കാണിച്ചു സാമൂതിരി കുടുംബം സർക്കാരിന് അപേക്ഷ നൽകി. ഇതനുസരിച്ചാണു 400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടപടിയെടുത്തത്.