ആലപ്പുഴ: തോട്ടം മേഖലയെ സംബന്ധിച്ചു സർക്കാർ എടുത്ത തീരുമാനത്തെ അനുകൂലിച്ചു സിപിഐ. സർക്കാർതീരുമാനം തോട്ടം മേഖലയെ സഹായിക്കാനാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സർക്കാർ തീരുമാനത്തിനെതിരായ പ്രതികരണങ്ങൾ പലതും കാര്യമറിയാതെ നടത്തുന്നതാണ്.
തൊഴിലാളി സംഘടനകളുടെ ആവശ്യവും ജസ്റ്റീസ് കൃഷ്ണൻനായർ കമ്മീഷൻ റിപ്പോർട്ടും കണക്കിലെടുത്താണ് സർക്കാർ തോട്ടം മേഖലയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചത്. സിപിഐ പ്രതിനിധികൾ ഉൾപ്പെട്ട മന്ത്രിസഭയുടേതാണു തീരുമാനമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.