മൂന്നാർ: റോഡിലൂടെ നടന്നുപോയ യുവാവ് കാറിടിച്ചു മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിനു ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് തിരുനെൽവേലി ജില്ലയിൽ ശങ്കരൻകോവിൽ അന്നികുളന്തൈ സ്വദേശി മാടസാമി - രാമലക്ഷ്മി ദന്പതികളുടെ മകൻ അരുണ്‍കുമാർ (25) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബികോം വിദ്യാർഥി രാംകുമാറിനെ (19) കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഴയമൂന്നാറിലെ മൂലക്കടയ്ക്കടുത്ത് ലക്ഷ്മി റോഡിൽ കഴിഞ്ഞ ദിവസം രാത്രി 11-നാണ് അപകടമുണ്ടായത്. ആളുകളെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെപോയ കാർ സെവൻമല ഒറ്റപ്പാറയ്ക്കു സമീപം തട്ടിയ നിലയിൽ കണ്ടെത്തി. വാഹനം ഓടിച്ചയാൾ വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ബന്ധുവിന്റെ ഹോട്ടലിൽനിന്നു വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു അപകടം. മാതൃസഹോദരിയുടെ മകന്റെ വിവാഹ ചടങ്ങിൽ സംബന്ധിക്കാനാണ് അരുണ്‍കുമാർ മൂന്നാറിലെത്തിയത്. യുവാക്കളെ ഇടിച്ചുതെറിപ്പിക്കുന്നതിനുമുന്പ് കാർ മറ്റൊരു വാഹനത്തെയും ഇടിച്ചിരുന്നു. സെവൻമല പാർവതി എസ്റ്റേറ്റ് സ്വദേശി സുഭാഷാണ് വാഹനം ഓടിച്ചിരുന്നതെന്നു പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.