മല്ലപ്പള്ളി: കല്ലൂപ്പാറ കറുത്തവടശേരിക്കടവ് പാലത്തിനു സമീപം തടി ഉരുപ്പടി സൂക്ഷിച്ചിരുന്ന മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്റേതെന്ന്. മൃതദേഹത്തെ സംബന്ധിച്ച അന്തിമപരിശോധനാഫലം വന്നിട്ടില്ലെങ്കിലും കാണാതായ അന്പാട്ടുഭാഗം ശിവശക്തിയിൽ കെ.ആർ. ശശിധരൻനായരു (65) ടേതെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഏറ്റെടുത്ത മൃതദേഹം ഇന്ന് 11.30ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
ബുധനാഴ്ച രാവിലെയാണ് മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടത്. ശശിധരൻ നായരെ കാണാനില്ലെന്ന പരാതി ചൊവ്വാഴ്ച കീഴ്വായ്പൂര് പോലീസിൽ ലഭിച്ചിരുന്നു.
ബുധനാഴ്ച രാവിലെയാണ് മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടത്. ശശിധരൻ നായരെ കാണാനില്ലെന്ന പരാതി ചൊവ്വാഴ്ച കീഴ്വായ്പൂര് പോലീസിൽ ലഭിച്ചിരുന്നു.