തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, എൻജിനിയറിംഗ് റാങ്ക് ലിസ്റ്റുകൾ പ്രഖ്യാപിച്ചു. മെഡിക്കൽ പ്രവേശനത്തിനു സിബിഎസ്ഇ നടത്തിയ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ സംസ്ഥാന പട്ടികയിൽ അങ്കമാലി വളവഴി മേനാച്ചേരിൽ ജെസ് മരിയ ബെന്നി ഒന്നാംറാങ്കിന് അർഹയായി.
ദേശീയ തലത്തിൽ 56-ാം റാങ്ക് കരസ്ഥമാക്കിയിരുന്ന ജെസിന് 664 സ്കോറാണുള്ളത്. തിരുവനന്തപുരം കരമന ആണ്ടവർ മൻസിലിൽ സമ്രീൻ ഫാത്തിമ (സ്കോർ-657) രണ്ടാം റാങ്കും കോഴിക്കോട് കൊടിയത്തൂർ മാളിയേക്കൽ എം.എ. സേബ മൂന്നാം റാങ്കും (സ്കോർ-655) സ്വന്തമാക്കി. കോഴിക്കോട് വിലങ്ങാട് കല്ലുവേലിക്കുന്നേൽ അറ്റ്ലിൻ ജോർജ്, കോട്ടയം മാന്നാനം നടക്കാവിൽ മെറിൻ മാത്യു എന്നിവരാണ് നാലും അഞ്ചു റാങ്കുകൾക്ക് അർഹരായത്.
മെഡിക്കൽ പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ കണ്ണൂർ ചിറക്കര പൂജയിൽ രാഹുൽ അജിത്ത് ഒന്നാം റാങ്കിന് അർഹനായി (സ്കോർ-576). തിരുവനന്തപുരം തോന്നയ്ക്കൽ മംഗലപുരം ഇന്ദീവരത്തിൽ ആർ.എസ്.ചന്ദനയ്ക്കാണ് രണ്ടാംറാങ്ക്. പട്ടികവർഗ വിഭാഗത്തിൽ കോഴിക്കോട് ചേവായൂർ കൊടിപ്ലാക്കൽ ശാലോമിൽ അമാൻഡ എലിസബത്ത് സാമിനാണ് ഒന്നാം റാങ്ക് (സ്കോർ-446, ) തിരുവനന്തപുരം മലയാടി കലാഭവനിൽ ആദർശ് ഗോപൻ രണ്ടാംറാങ്ക് നേടി.
സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തിയ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ കോട്ടയം മാഞ്ഞൂർ പുല്ലൻകുന്നിൽ അമൽ മാത്യു ഒന്നാം റാങ്ക് നേടി (സ്കോർ-565.0362) കൊല്ലം പെരിനാട് ശ്രീശബരിയിൽ എം. ശബരികൃഷ്ണ രണ്ടും കോട്ടയം തെള്ളകം കല്ലുങ്കൽ ഡെനിൻ ജോസ് മൂന്നും തൃശൂർ പേരാന്പ്ര ആലപ്പാട്ട് വീട്ടിൽ നിക്കോളാസ് ഫ്രാൻസിസ് ആലപ്പാട്ട് നാലും പത്തനംതിട്ട മല്ലശേരി പവിത്രത്തിൽ എസ്. ഋഷികേശ് അഞ്ചും റാങ്കുകൾക്ക് അർഹരായി.
പട്ടികജാതി വിഭാഗത്തിൽ കോഴിക്കോട് മുക്കം എടക്കണ്ടിയിൽ സാമിക് മോഹൻ ഒന്നും കോഴിക്കോട് കോട്ടൂളിയിൽ അക്ഷയ് കൃഷ്ണ രണ്ടും റാങ്ക് നേടി. പട്ടികവർഗ വിഭാഗത്തിൽ കാസർകോട് എൻമകജെ പെർളയിൽ പവൻ രാജ് ഒന്നും കാസർകോട് ദേവികൃപയിൽ കെ.ശ്രുതി രണ്ടും റാങ്ക് നേടി.
ആർക്കിടെക്ചർ പരീക്ഷയിൽ കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം അച്യുതത്തിൽ ആർ.അഭിരാമി ഒന്നാംറാങ്ക് നേടി (സ്കോർ-355.6667) എറണാകുളം എടത്തല നോർത്ത് പുതുക്കോട് വീട്ടിൽ അഹമ്മദ് ഷബീർ രണ്ടും മലപ്പുറം മുട്ടന്ന കുനിയിൽ കെ.അനസ് മൂന്നും റാങ്ക് നേടി.
ഫാർമസി പ്രവേശന പരീക്ഷയിൽ പത്തനംതിട്ട അങ്ങാടിക്കൽ നോർത്ത് വലിയപറന്പിൽ ജെ.നിർമൽ ഒന്നാം റാങ്കും (സ്കോർ-320). തൃശൂർ കോട്ടം ഹൗസിൽ അമൽ കെ. ജോണ്സണ് രണ്ടാം റാങ്കും ആലുവ തനിമയിൽ ഹിൽമി പ്രവീണ് മൂന്നാം റാങ്കും സ്വന്തമാക്കി.