തിരുവന്തപുരം:റേഷൻ കടകൾവഴി ബാങ്കിംഗ് സേവനം ലഭ്യമാക്കുന്നതിന് കാനറാ ബാങ്കുമായി ചർച്ച നടത്തിയതായി മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ഇതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്.
ഇ പോസ് വഴിയല്ലാതെ നടത്തിയ റേഷൻ വിതരണത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മുല്ലക്കര രത്നാകരൻ, ഗീതാഗോപി, കെ.രാജൻ എൽദോ ഏബ്രഹാം എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.