കൊച്ചി: വരാപ്പുഴക്കേസിൽ പങ്കാളികളായവരെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഭ്യന്തര മന്ത്രിയായിരിക്കുന്പോൾ കസ്റ്റഡി മരണക്കേസുകൾ അട്ടിമറിച്ച രമേശ് ചെന്നിത്തലയാണ് ഇപ്പോൾ എൽഡിഎഫ് സർക്കാരിനെ ഉപദേശിക്കുന്നതെന്നും വരാപ്പുഴ കേസിൽ ചെന്നിത്തലയുടെ വിമർശനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കോടിയേരി പറഞ്ഞു.
കേസിൽ അന്വേഷണം ശരിയായ ദിശയിലാണ്. ആ സന്ദർഭത്തിൽ എല്ലാ കേസിലും സിബിഐ അന്വേഷണമെന്നത് ശരിയായ നടപടിയല്ല. യുഡിഎഫ് കാലത്ത് ദാസ്യപ്പണി സംബന്ധിച്ച് പോലീസുകാർക്ക് പരാതിപ്പെടാൻ ഭയമായിരുന്നു. എൽഡിഎഫ് സർക്കാർ ഇതു സംബന്ധിച്ച പരാതിയിൽ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. ഇനിയും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ധൈര്യമായി പറയാമെന്നും കോടിയേരി കൂട്ടിച്ചേർത്തു.