എടത്വ: തമിഴ്നാട്ടില്‍ നിന്ന് എടത്വായിലെ പലചരക്ക് കടയില്‍ സാധനവുമായി എത്തിയ ലോറി താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ മുട്ടിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു.
തമിഴ്നാട് തെങ്കാശി ഇലഞ്ഞി സുദനാലായി മാടന് കോവില്‍ സ്ട്രീറ്റ് പി. എസാക്കിരാജാ(30) ണ് മരിച്ചത്. എടത്വ പോലീസ് സ്റ്റേഷനു സമീപത്തെ തയ്യില്‍ ട്രേഡേഴ്സിലേക്ക് ചെങ്കോട്ടയില്‍ നിന്ന് പഞ്ചസാരയുമായി എത്തിയതായിരുന്നു ലോറി. ഇന്നലെ വൈകുന്നേരം 4.30 ന് ആയിരുന്നു അപകടം.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു മഴ കുറഞ്ഞ സമയത്ത് കടയിലേക്കു പഞ്ചസാര ഇറക്കാനായി ലോറി കടയുടെ മുന്നിലേക്ക് ഇടാന്‍ പിന്നോട്ടെടുക്കുകയും താഴ്ന്നുകിടന്ന ലൈനില്‍ മുട്ടുകയുമായിരുന്നു.
ഈ സമയത്ത് ലോറിയില്‍ ഇരുന്ന ഡ്രൈവര്‍ക്ക് ഷോക്കേറ്റിരുന്നില്ല. വണ്ടിയില്‍ നിന്നിറങ്ങാനായി വാതിലിന്റെ പിടിയില്‍ പിടിച്ച് നിലത്ത് കാലുകുത്തിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. അലര്‍ച്ചകേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എടത്വ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഇയിടെ പുനര്‍ നിര്‍മിച്ച അമ്പലപ്പുഴ-തിരുവല്ല റോഡിന് ഉയരം കൂട്ടിയിട്ടും കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ലൈന്‍ ഉയര്‍ത്താതിരുന്നതാണ് അപകടത്തിനു കാരണമായത്.
എടത്വയിലെ വ്യാപാരികളും നാട്ടുകാരും പലതവണ ആവശ്യപ്പെടുകയും വൈദ്യുതി ലൈന്‍ വാഹനങ്ങളില്‍ മുട്ടുന്നത് പലതവണ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡുയര്ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. വൈദ്യുതി ലൈന്‍ താഴ്ന്നു കിടക്കുന്നതിനെ തുടര്‍ന്ന് നിരവധി തവണയാണ് ഈ റോഡില്‍ അപകടമുണ്ടായിട്ടുള്ളത്.