തിരുവനന്തപുരം: സ്കോള്‍ കേരളയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഹയര്‍സെക്കൻഡറി സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് നാലാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 21 മുതല്‍ ജൂലൈ 31 വരെ സ്കോള്‍ കേരളയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രവേശന വിശദാംശങ്ങളും പ്രോസ്പെക്ടസും www.scolek erala.orgൽ.