കുമളി: തമിഴ്നാടിന്റെ ലോവര്‍ ക്യാമ്പ് വൈദ്യുതിനിലയത്തില്‍ ഉത്പാദനം തുടങ്ങി. വേനലില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിര്ത്തിവച്ചിരിക്കുയായിരുന്നു. 126 വാട്ടാണ് ഉത്പാദനം.
സെക്കന്‍ഡില്‍ 1,400 ഘനയടി വെള്ളം ഇതുവഴി തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നുണ്ട്. കൃഷിക്കും കുടിവെള്ളത്തിനുമായി 300 ഘനയടി വെള്ളം ഒഴുക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം കഴിഞ്ഞദിവസം കുമളിയില്‍ പറഞ്ഞിരുന്നു.
ലോവര്‍ ക്യാമ്പിലെ വൈദ്യുത ഉത്പാദനത്തിനു ശേഷമുള്ള വെള്ളമുപയോഗിച്ച് രണ്ടു ചെറിയ വൈദ്യുത നിലയങ്ങളിലും വൈദ്യുതോത്പാദനമുണ്ട്. 127.1 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. അണക്കെട്ട് പ്രദേശത്ത് 34.4 ഉം തേക്കടിയില്‍ 8.6 ഉം മില്ലിമീറ്റർ മഴപെയ്തു.