കോട്ടയം: ജീവിതസാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും സുസ്ഥിര വികസനം സാധ്യമാക്കുവാൻ സാമൂഹ്യ ശുശ്രൂഷകർ മുൻഗണന നൽകണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി സെക്രട്ടറി ജനറൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്.
കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യൽ സർവീസ് ഫോറം അടിച്ചിറ ആമോസ് സെന്ററിൽ സംഘടിപ്പിച്ച 32 രൂപതകളിലെ സാമൂഹ്യ ശുശ്രൂഷകരുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ മാത്യു മൂലക്കാട്ട്. ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിന്റെ പ്രകാശന കർമം സീറോ മലബാർ സോഷ്യൽ അപ്പസ്തോലേറ്റ് നാഷണൽ കോഓർഡിനേറ്റർ കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു.
ക്രൈസ്തവ സഭയുടെ സാമൂഹ്യ പ്രബോധനങ്ങൾ എന്ന വിഷയത്തിൽ കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. ധാരിൻ 2018 ന്റെ പ്രകാശനം ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷൻ ജോയിന്റ് സെക്രട്ടറി ഫാ. തോമസ് തറയിൽ നിർവഹിച്ചു. ന്യൂനപക്ഷ കോർപറേഷൻ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് മൈനോരിറ്റി കോർപറേഷൻ ഡയറക്ടർ പ്രഫ. മോനമ്മ കൊക്കാട് വിശദീകരിച്ചു. കേരളത്തിലെ പരിസ്ഥിതി-ജല മലിനീകരണ പ്രശ്നങ്ങളെക്കുറിച്ച വി.ആർ. ഹരിദാസ് ക്ലാസ് നയിച്ചു.
സോഷ്യൽ സർവീസ് ഫോറം മുൻ ഡയറക്ടർ ഫാ. റൊമാൻസ് ആന്റണി ആശംസകളർപ്പിച്ചു. വിവിധ സോഷ്യൽ സർവീസ് സൊസൈറ്റികൾ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടുകളിൽ ഏറ്റവും മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്കാരം യോഗത്തിൽ വിതരണം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, സിസ്റ്റർ ജെസീന എസ്ആർഎ, ജോബി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.