തൊടുപുഴ: കേരളാ യൂത്ത് ഫ്രണ്ട് -എം 48 -ാമതു ജന്മദിന സമ്മേളനം നാളെ 10.30ന് തിരുവനന്തപുരത്ത് അധ്യാപക ഭവനിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പാർട്ടി ചെയർമാൻ കെ.എം. മാണി എംഎൽഎ ഉദ്ഘാടനം ചെയ്യും. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
രാജ്യസഭാംഗമായി തെര ഞ്ഞെടുക്കപ്പെട്ട പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പിക്ക് സമ്മേളനത്തിൽ സ്വീകരണം നൽകുമെന്ന് യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ അറിയിച്ചു.
രാജ്യസഭാംഗമായി തെര ഞ്ഞെടുക്കപ്പെട്ട പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പിക്ക് സമ്മേളനത്തിൽ സ്വീകരണം നൽകുമെന്ന് യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ അറിയിച്ചു.