വരാപ്പുഴ: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈൻ വഴി തട്ടിപ്പ് നടത്തിയ കേസിൽ അന്യ സംസ്ഥാനക്കാരൻ പിടിയിൽ. മധ്യപ്രദേശ് സ്വദേശി നന്ദകിഷോറിനെയാണ് വരാപ്പുഴ പോലിസ് പിടികൂടിയത്. മൂന്ന് വർഷം മുന്‍പ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഐസിഐസിഐ ബാങ്കിൽ നിക്ഷേപിച്ച ഒരു ലക്ഷത്തി പതിനായിരം രൂപ വരാപ്പുഴ സ്വദേശി ജോസ് കൊറയയിൽ നിന്നു തട്ടിയെടുത്ത് ഇയാൾ മുങ്ങി.
മധ്യപ്രദേശിലെ റവ ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ആലുവ ഡി.വൈഎസ്.പി എൻ.ആർ.ജയരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പറവൂർ കോടതിയിൽ ഹാജരാക്കി റിമൻഡ് ചെയ്തു.
മധ്യപ്രദേശിലെ റവ ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ആലുവ ഡി.വൈഎസ്.പി എൻ.ആർ.ജയരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പറവൂർ കോടതിയിൽ ഹാജരാക്കി റിമൻഡ് ചെയ്തു.