കൊച്ചി: കേരളത്തിലെ സ്റ്റോക്ക് മാർക്കറ്റ് രംഗത്തെ ആദ്യകാല പ്രവർത്തകരുടെ സ്നേഹസംഗമം 23ന് രാവിലെ ഒന്പതിന് കുന്പളം റമദയിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ആദ്യകാല മെന്പർമാരും സബ് ബ്രോക്കർമാരും ചേർന്ന് രൂപം നൽകിയ ’ബുൾസ് ആൻഡ് ബെയർ’ എന്ന വാട്ട്സാപ് കൂട്ടായ്മയാണ് സംഗമം സംഘടിപ്പിക്കുന്നത്.