കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവർക്ക് മാത്രം എസ്എസ്എൽസി ബുക്കിലെ പേരും ലിംഗവും തിരുത്താൻ അനുമതി നൽകുന്ന സർക്കാർ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ ഹർജി. ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ക്വീരള എന്ന സംഘടന നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.