തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളിലെ 2018 -19 അധ്യയന വര്‍ഷത്തെ എംടെക് പ്രവേശനത്തിനുളള അപേക്ഷകള്‍ 21 വരെ ഓണ്‍ലൈനായി നല്‍കാം. അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട രേഖകളും 25ന് വൈകുന്നേരം നാലുവരെ നല്‍കാം. കരട് റാങ്ക് ലിസ്റ്റ് ജൂലൈ നാലിനും അന്തിമ റാങ്ക് ലിസ്റ്റ് ഏഴിനും പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: www.dtekerala.gov.in, ww w.admissions.dtekerala.gov.in,