രജനികാന്ത് നായകനാകുന്ന ദർബാർ നിയമകുരുക്കിൽ. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന വിതരണ കമ്പനി പണം സിനിമയുടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ നൽകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
2.80 കോടി രൂപ ലൈക്ക പ്രൊഡക്ഷൻസ് നൽകുവാനുണ്ട് എന്ന് കാണിച്ച് മിനി സ്റ്റുഡിയോ നിർമാതാവ് വിനോദ് കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ തീരുമാനം. സിനിമ ജനുവരി 10ന് റിലീസിനൊരുങ്ങുകയാണ്.
എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ നയൻതാരയാണ് നായിക. പുറത്തുവിട്ട സിനിമയുടെ ട്രെയിലറിനും ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.