താമരശേരി: കട്ടിപ്പാറ കരിഞ്ചോലമല ഉരുൾപൊട്ടലിലെ അവസാന മൃതദേഹവും കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ച കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസ (55)യുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നരം നാലരയോടെ കണ്ടെത്തിയത്.