കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാർഷികം ജനകിയ ആഘോഷമാക്കിയ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) യാത്രക്കാർക്കുള്ള സമ്മാനമായി പ്രഖ്യാപിച്ച ഒരു ദിവസ സൗജന്യ യാത്ര (ഫ്രീ റൈഡ് ഡേ) ഇന്ന്.
പുലർച്ചെ ആറിനു സർവീസ് ആരംഭിക്കുന്നതു മുതൽ രാത്രി പത്തിനു സർവീസ് അവസാനിക്കുന്നതുവരെ മെട്രോയിൽ സൗജന്യടിക്കറ്റിൽ യാത്ര ചെയ്യാം. 2017 ജൂണ്‍ 19 മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ സ്മരണയെന്നവണ്ണമായാണു ഫ്രീ റൈഡ് ഡേ എന്ന പേരിൽ ഇന്ന് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്.
ഇതുവരെ മെട്രോയിൽ കയറിയിട്ടില്ലാത്തവർക്കു സുവർണാവസരമെന്നാണു സൗജന്യ യാത്രയെ കെഎംആർഎൽ വിശേഷിപ്പിക്കുന്നത്. മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റ് കൗണ്ടറിൽനിന്ന് പോകേണ്ട സ്ഥലത്തേക്ക് ടിക്കറ്റ് എടുക്കണം. എന്നാൽ പണം നൽകേണ്ടതില്ല. കോണ്‍കോഴ്സ് ഏരിയയിലേക്കുള്ള പ്രവേശന കവാടം തുറക്കാൻ ടിക്കറ്റിനു പുറത്തുള്ള ക്യൂ ആർ കോഡ് ഉപയോഗിക്കേണ്ടതിനാലാണിത്. ഇറങ്ങേണ്ട സ്റ്റേഷനിലും പതിവുപോലെ ടിക്കറ്റ് സ്കാൻ ചെയ്ത് പുറത്ത് കടക്കണം. കൊച്ചി വണ്‍ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് കാർഡ് സ്വൈപ്പ് ചെയ്തും ഉള്ളിലേക്ക് കടക്കാം. പക്ഷേ യാത്രയുടെ പണം കാർഡിൽ നിന്ന് നഷ്ടമാകില്ല.
ഒരാൾക്ക് എത്ര തവണ വേണമെങ്കിലും പരിധിയില്ലാതെ യാത്ര ചെയ്യാം. സമയം കൂടുതൽ എടുത്തതിന്റെ പേരിലോ സ്റ്റേഷൻ മാറി ഇറങ്ങേണ്ടിവരുന്നതിന്റെ പേരിലോ ഇന്ന് പിഴ നൽകേണ്ടിവരില്ല. സാധാരണ ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞാണ് ഇറങ്ങുന്നതെങ്കിൽ പുറത്തിറങ്ങാൻ അധിക നിരക്ക് നൽകണം. അതുപോലെ ടിക്കറ്റ് എടുത്ത് ഒന്നര മണിക്കൂറിനുള്ളിൽ കോണ്‍കോഴ്സ് ഏരിയയിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിലും പിഴ നൽകേണ്ടിവരുമായിരുന്നു. സൗജന്യയാത്രയുമായി ബന്ധപ്പെട്ട് ഇന്നു മാത്രം ഇത്തരം പിഴകളൊക്കെ ഒഴിവാക്കിയിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിൽ യാത്രക്കാർക്കായി ലക്കിടിപ്പ് മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ആകർഷകമായ സമ്മാനങ്ങളാണ് ഭാഗ്യവാൻമാരെ കാത്തിരിക്കുന്നത്. ഇന്നു മൂന്നിന് ആലുവ സ്റ്റേഷനിൽ നറുക്കെടുപ്പിലെ ഭാഗ്യവാനെ കണ്ടെത്തും. ആലുവ സ്റ്റേഷനിൽ വലതുഭാഗത്തുള്ള പ്രവേശന കവാടം ഇന്നു രണ്ടിന് യാത്രക്കാർക്കായി തുറന്നു കൊടുക്കുമെന്നും എംഡി എപിഎം മുഹമ്മദ് ഹനീഷ് അറിയിച്ചു.
സൗജന്യ യാത്ര ഇങ്ങനെ
രാവിലെ ആറു മുതൽ രാത്രി പത്തു വരെ പരിധിയില്ലാതെ യാത്ര ചെയ്യാം
സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഇറങ്ങേണ്ട സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കണം. പണം നൽകേണ്ടതില്ല
ടിക്കറ്റിനു പുറത്തുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്ത് പ്രവേശന വാതിലുകൾ തുറന്ന് അകത്ത് കടക്കാം
ഇറങ്ങുന്പോഴും ടിക്കറ്റിന് പുറത്തുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യണം
കൊച്ചി വണ്‍ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് സാധാരണ പോലെ കാർഡ് സ്വൈപ് ചെയ്ത് അകത്ത് കടക്കാം. പണം അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടില്ല.
ഇറങ്ങുന്പോഴും കാർഡ് സ്വൈപ്പ് ചെയ്യണം
ഒരാൾക്ക് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.