തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അധ്യാപക പരിശീലനം കൂടുതൽ ആധുനികവത്ക്കരിക്കുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു. ബോധനരീതി കൂടുതൽ സാങ്കേതികവത്ക്കരിക്കും. പുതിയ കാലത്തിന്റെ ആവശ്യത്തിന് അനുസൃതമായി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പി. അയിഷാ പോറ്റി, കെ.യു.അരുണൻ, എ.എൻ.ഷംസീർ, മുരളി പെരുനെല്ലി എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി സി.രവീന്ദ്രനാഥ്.