കോട്ടയം: കേരള സോഷ്യൽ സർവീസ് ഫോറം സാമൂഹ്യശുശ്രൂഷകരുടെ നേതൃസംഗമം ഇന്ന് 10.15ന് അടിച്ചിറ ആമോസ് സെന്ററിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും. സീറോ മലബാർ സോഷ്യൽ അപ്പസ്തോലേറ്റ് കോർഡിനേറ്റർ മോൺ. മൈക്കിൾ വെട്ടിക്കാട്ട് റിപ്പോർട്ട് പ്രകാശനം ചെയ്യും. ഫാ. പോൾ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തും. ധാരിൻ 2018 ന്റെ പ്രകാശനം ഫാ. തോമസ് തറയിൽ നിർവഹിക്കും.