കുമളി: തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്കു കൊണ്ടുവന്ന ഏഴര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ കുമളി ചെക്ക് പോസ്റ്റിൽ എക്സൈസ് പിടികൂടി. ചിറയിൻകീഴ് ആറ്റുങ്കൽ മുണ്ടയിൽകോണം സ്വദേശി അൽ അമീൻ മൻസിലിൽ അൽഅമീൻ (27) ആണ് പിടിയിലായത്. ബാഗിൽ കടത്തുകയായിരുന്ന 7.380 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം. തമിഴ്നാട് ബസ് സ്റ്റാൻഡിൽനിന്നും നടന്നുവരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ചെക്കുപോസ്റ്റിനു സമീപത്തെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ ഉദ്യോഗസ്ഥർ ചോദ്യംചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കന്പത്തുനിന്നും 40,000 രൂപയ്ക്കാണ് ഇയാൾ കഞ്ചാവ് വാങ്ങിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.