ആലുവ: എടത്തലയിൽ പോലീസ് മർദനത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന ഉസ്മാനോട് സർക്കാർ കാണിക്കുന്നതു ക്രൂരതയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി . ഉസ്മാനെ ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രൂപയുടെ പോലും ചികിത്സാ സഹായം സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഏറ്റവും നല്ല ആശുപത്രിയിലാണ് ഉസ്മാനു ചികിത്സ ലഭിക്കുന്നത്. എന്നിട്ടുപോലും പഴയ നിലയിലേക്കാകാൻ ഉസ്മാനു കഴിയുന്നില്ല. പോലീസിന്റെ മർദനം അത്ര ക്രൂരമായിരുന്നെന്ന് ഇതിൽനിന്നു തെളിയുന്നുണ്ട്.
ഉസ്മാനെതിരേ കേസെടുക്കാനും റിമാൻഡിലാക്കാനും ജാഗ്രത കാണിച്ച സർക്കാർ കുറ്റക്കാരായ പോലീസുകാരെ അറസ്റ്റ് ചെയ്യാതെ നീട്ടിക്കൊണ്ടുപോകുകയാണ്. പോലീസുകാർക്ക് എതിരായ അന്വേഷണം ഫലപ്രദമല്ലാതെ വരുന്നതുകൊണ്ടാണ് ജനങ്ങൾക്കു സിബിഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നാളെ രാവിലെ 10ന് യുഡിഎഫിന്റെ ആലുവ എസ്പി ഓഫീസ് മാർച്ച് ഉണ്ടാകുമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. ഉസ്മാന് നീതി ലഭിക്കും വരെ യുഡിഎഫ് പ്രതിഷേധം തുടരുമെന്നും എംഎൽഎ പറഞ്ഞു.